നന്നായി ഉറങ്ങാന്‍ ഇവ സഹായിക്കും
ശരിയായ ഉറക്കം ശാരീരികാരോഗ്യത്തിന് അവശ്യം വേണ്ട ഒന്നാണ്. വിവിധ രോഗങ്ങളുടെ ആവിര്‍ഭാവം കുറയ്ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഉറക്കം സഹായിക്കുന്നു. ദിവസവും 7-9 മണിക്കൂര്‍ ഉറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറക്കം നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ എല്ലാവരുടെയും പ്രധാന പ്രശ്‍നം രാത്രി ഉറക്കം വരുന്നില്ല എന്നതാണ്. നമ്മുടെ ദൈനം ദിന ജീവിത രീതിയാണ് ഉറക്കകുറവിന്റെ പ്രധാന പ്രശ്‍നം. എന്നാൽ ചില ഭക്ഷണങ്ങൾ നമ്മുക്ക് ഉറക്കം വരാൻ സഹായിക്കുന്നുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം…
ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. അടുത്തത് ഡ്രൈ ഫ്രൂട്ട്‌സ് ആണ്. ദഹനം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും അത്താഴത്തിന് ശേഷം ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ഉറക്കം കിട്ടാൻ നല്ലതാണ്. ഇഞ്ചിയും തുളസിയും വെള്ളത്തിലിട്ട് തിളപ്പിച്ച മിശ്രിതം കുടിക്കുന്നത് ഉറക്കക്കുറവിന് നല്ലതാണ്.