നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍
നിലക്കടല നേരമ്പോക്കിന് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ നിലക്കടല നിത്യവും ഭക്ഷണത്തില്‍ ഉള്പ്പെടുത്തിയാല്പലതാണ് ഗുണങ്ങള്‍. നിലക്കടലയില്‍ ഇരുമ്പ്, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ശാരീരിക ശക്തിവര്ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ഇയും ബി6ഉം നിലക്കടലയില്‍ ധാരാളമുണ്ട്.ഗര്‍ഭിണികള്‍ നിലക്കടല കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ മൃദുലവും ഈര്‍പ്പമുള്ളതായും നിലനിറുത്തും.
ഇതിലടങ്ങിയിരിക്കുന്ന ആന്റീഓക്സിഡന്റുകള്‍ യൗവനംനിലനിറുത്തും. ദിവസവും നിലക്കടല കൃത്യമായ അളവില്കഴിച്ചാല് രക്തക്കുറവ് ഉണ്ടാകില്ല. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നിലക്കടലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്ബലവും കായികശേഷിയും വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ കായികാദ്ധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും നിലക്കടല അത്യുത്തമമാണ്. ദഹനപ്രക്രിയയുമായി ബന്ധമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നിലക്കടല സഹായിക്കും.