പ്രതിരോധ ശേഷിക്ക് ഓറഞ്ച് -മല്ലിയില ജ്യൂസ്
ചേരുവകള്‍ :
.തൊലി കളഞ്ഞ് അല്ലികളാക്കിയ രണ്ട് ഓറഞ്ച്
.രണ്ട് തണ്ട് മല്ലിയില കഴുകിയത്
.ഒരു ഇടത്തരം കാരറ്റ് നുറുക്കിയത്
.ഒരു ടീസ്പൂണ്‍ നാരങ്ങ ജ്യൂസ്
ഇവയെല്ലാം കൂടി അല്പം വെള്ളവും ചേര്‍ത്ത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. പഞ്ചസാര ചേര്‍ക്കണമെന്നില്ല. രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസിന്റെ പതിവായ ഉപയോഗം കൊണ്ട് സാധിക്കും.