വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്

 വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്

1 ചെറുനാരങ്ങവെള്ളമാണ് ഇതിലൊന്ന്. ആന്‍റി-ഓക്സിഡന്‍റുകളാലും വൈറ്റമിൻ-സിയാലും സമ്പന്നമാണ് ചെറുനാരങ്ങ വെള്ളം. ഉഷ്ണതരംഗം തടയുന്നതിനും ഇത് ഏറെ സഹായകമാണ്.
2 വേനലില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന മറ്റൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂട് പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത് തടയാനുമെല്ലാം മോര് സഹായിക്കുന്നു.
3 കക്കിരി ജ്യൂസ് കഴിക്കുന്നതും വേനലില്‍ ഏറെ നല്ലതാണ്. നിര്‍ജലീകരണം തടയാൻ തന്നെയാണ് ഇത് ഏറെയും സഹായിക്കുക. ഇതിനൊപ്പം അല്‍പം പുതിനയില കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.
4 വേനലില്‍ കാര്യമായി ആളുകള്‍ കഴിക്കുന്ന മറ്റൊരു പാനീയമാണ് ഇളനീര്‍. ‘ഇലക്ട്രോലൈറ്റ്സ്’ കാര്യമായി അടങ്ങിയ പാനീയമാണ് ഇളനീര്‍. ഇളനീരിനാണെങ്കിലും വേറെയും ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്.
5 സീസണലായി ലഭിക്കുന്ന വിവിധ പച്ചക്കറികളുടെ ജ്യൂസും വേനലിന് യോജിച്ച പാനീയങ്ങളാണ്. ഇവയും കഴിയുന്നതും പതിവാക്കാൻ ശ്രമിക്കുക.

Keerthi