അറിയാം മാംഗോസ്റ്റീന്റെ ആരോഗ്യ ഗുണങ്ങൾ
.ഇൻഫ്ലമേഷന് കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഉള്ള കഴിവ് മാംഗോസ്റ്റീനുണ്ട്.
∙മാംഗോസ്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം
മെച്ചപ്പെടുത്തുക വഴി ശരീരഭാരം കൂടുന്നത് തടയാനും മാംഗോസ്റ്റീന്‍ സഹായിക്കുന്നു.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാംഗോസ്റ്റീനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മാംഗോസ്റ്റീനിലെ സാന്തോണുകളും, നാരുകളുമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.
∙ വിറ്റമിൻ സിയും, നാരുകളും അടങ്ങിയ മാംഗോസ്റ്റീൻ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
∙അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് മാംഗോസ്റ്റീൻ സത്തിനുണ്ട്. ചർമ്മത്തിന്റെ ഇലാസ്തികത
വർദ്ധിപ്പിക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങളെ തടയാനും മാംഗോസ്റ്റീനു കഴിവുണ്ട്.
∙നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യമേകാനും മാംഗോസ്റ്റീൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയ ഫലമാണിത്. അതുകൊണ്ടു തന്നെ
ദഹനത്തിനു നല്ലത്. മലബന്ധം അകറ്റുന്നു.
∙പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം, മാംഗനീസ് എന്നീ ധാതു ക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
∙മാംഗോസ്റ്റീന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ജലദോഷം, ഫ്ലൂ ഇവയെല്ലാം അകറ്റാൻ സഹായിക്കുന്നു.
∙മാംഗോസ്റ്റീനിൽ അടങ്ങിയ ചില സംയുക്തങ്ങൾക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്.