ചുണ്ടുകളുടെ സംരക്ഷണത്തിന്

 ചുണ്ടുകളുടെ സംരക്ഷണത്തിന്

ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത്, തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്നതുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാകാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനവുമാണ്. ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചെയ്യേണ്ടത്…

1 . പഞ്ചസാര ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

2 . ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും നല്ലതാണ്.

3 . ചര്‍മ്മ സംരക്ഷണത്തിന് മികച്ചൊരു ഔഷധക്കുഴമ്പാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം.

4 . പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം.