ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
1 ചര്‍മ്മത്തിന് ചേരുന്ന ഷേഡിലുള്ള ലിപ്സ്റ്റിക്കുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പം നല്ല ബ്രാന്‍ഡ് നോക്കി തന്നെ തെരഞ്ഞെടുക്കുകയും വേണം.
2 ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം. വരണ്ട ചുണ്ടുകളാണെങ്കില്‍, നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയോ ലിപ് ബാം ഉപയോഗിച്ചതിന് ശേഷമോ ലിപ്സ്റ്റിക് പുരട്ടുക.
3 ചുണ്ടിന്റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന് നല്കിയ ശേഷം മാത്രം ലിപ്സ്റ്റിക് പുരട്ടുന്നതാണ് നല്ലത്.
4 പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
5 ബ്രഷ് ഉപയോഗിച്ച് വേണം ലിപ്സ്റ്റിക് പുരട്ടാന്‍. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്ക്കും. കൂടാതെ ബ്രഷ് ഇടയ്ക്കിടെ വൃത്തിയാക്കാനും മറക്കേണ്ട.
6 ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ലിപ്സ്റ്റിക് പല്ലില്‍ പറ്റാന്‍ ഇടയുണ്ട്. ശ്രദ്ധിച്ചാല്‍ ഈ അബദ്ധം ഒഴിവാക്കാം.
7 രാത്രി കിടക്കുംമുമ്പ് ക്ലെൻസർ കൊണ്ട് ലിപ്സ്റ്റിക് പൂർണമായി നീക്കണം.