ചൂടുകുരു അകറ്റാം; അരി കഴുകിയ വെള്ളത്തില്‍ കുളി ശീലമാക്കൂ!

 ചൂടുകുരു അകറ്റാം; അരി കഴുകിയ വെള്ളത്തില്‍ കുളി ശീലമാക്കൂ!

ചൂട് കാലമായാല്‍ പിന്നെ നിരന്തരം ഓരോ രോഗങ്ങള്‍ അലട്ടുന്നത് പതിവാണ്. പുറത്തു പോകുമ്പോഴും അല്ലെങ്കില്‍ അമിതമായി ചൂടേൽക്കുമ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു. കുട്ടികളൊന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പിടിപെടുന്ന ഒന്നാണ് ചൂടുകുരു. ഇതിന് പ്രതിവിധി വീട്ടില്‍ തന്നെയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം.

അരി കഴുകിയ വെള്ളത്തില്‍ കുളിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചൂടുക്കുരുവിനോട് ബൈ പറയാന്‍ ഇതിലും ലളിതമായ മാര്‍ഗമില്ല. കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്ത്രം വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.

തണുത്ത വെള്ളം പഞ്ഞിയിലോ കോട്ടണിലോ മുക്കി ചൂടുക്കുരുവില്‍ വെയ്‌ക്കുന്നത് ചൂടുക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കും. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ഐസ് ക്യൂബുകള്‍ വെയ്‌ക്കുന്നതും നല്ലതാണ്. തൈരും ചൂടുക്കുരുവിനെ ഇല്ലാതാക്കാന്‍ മികച്ചതാണ്. ചൂടുക്കുരുവുള്ള ഭാഗത്ത് തൈര് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇടയ്‌ക്ക് മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.