ഹൃദയത്തിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍
1 ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
2 എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്.
3 മധുരപലഹാരങ്ങളും മിതമായ രീതിയില്‍ കഴിക്കുന്നതാണ് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലത്.
4 പുകവലി ഉപേക്ഷിക്കുക. പുകവലിക്കാത്തവര്‍ പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.
5 മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
6 ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യാം. വ്യായാമം അമിതമാകാതിരിക്കാനും ശ്രദ്ധിക്കുക.