നര മറയ്ക്കാന്‍ ഇനി ഒരു ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസ് മതി

 നര മറയ്ക്കാന്‍ ഇനി ഒരു ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസ് മതി

ചേരുവകള്‍
1/2 ഗ്ലാസ്സ് – ക്യാരറ്റ് ജ്യൂസ്
2 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ/ ഒലീവ് ഓയില്‍
1 കപ്പ്- വെള്ളം
2 ടേബിള്‍സ്പൂണ്‍ – ആപ്പിള്‍ സിഡാര്‍ വിനഗര്‍

തയ്യാറാക്കാം

നിങ്ങള്‍ ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന ക്യാരറ്റ് ജ്യൂസിലേയ്ക്ക് വെളിച്ചെണ്ണ, അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കണം. ഇത് അധികസമയം മിക്‌സ് ചെയ്ത് വെക്കേണ്ട ആവശ്യകത ഇല്ല.ഇവ മിക്‌സ് ചെയ്ത ഉടനെ നിങ്ങളുടെ മുടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കാം. അതിനുശേഷം തലമുടി ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് കെട്ടി വെക്കണം. കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും ഇരിക്കണം. അതിനുശേഷം വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനഗര്‍ നിക്‌സ് ചെയ്ത് അതുകൊണ്ട് മുടി കഴുകി എടുക്കുക.നല്ല കളര്‍ ലഭിക്കണമെങ്കില്‍ അടുത്ത ദിവസവും ഇതേ രീതി തന്നെ ആവര്‍ത്തിക്കുക. ഇത് മുടിയ്ക്ക് നല്ല ഓറഞ്ച് നിറം നല്‍കാന്‍ സഹായിക്കുന്നതാണ്.

Keerthi