ഹെൽത്തി ഓട്സ് ഇഡ്ഡ്ലി..
വേണ്ട ചേരുവകൾ…
ഓട്സ് 1 കപ്പ് (നന്നായി പൊടിച്ചത്)
റവ 1/2 കപ്പ്
തൈര് 1/2 കപ്പ് (പുളി അധികം വേണ്ട )
ബേക്കിങ് സോഡാ 1 നുള്ള്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
തയ്യാറാക്കുന്ന വിധം…
ആദ്യം ഓട്സ് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ശേഷം നന്നായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്ത് ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം അതിലേക്ക് ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക. ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. ഒരു 15 – 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ശേഷം ചട്ണി, സാമ്പാർ എന്നിവ ചേർത്ത് വിളമ്പുക….