പ്രഷര്‍ കുറയ്ക്കാൻ തൈരും ബീറ്റ്‍റൂട്ടും

 പ്രഷര്‍ കുറയ്ക്കാൻ തൈരും ബീറ്റ്‍റൂട്ടും

1 കട്ടിത്തൈര് ആണ് ഇതിലുള്‍പ്പെടുന്നൊരു ഭക്ഷണം. അതും വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഉത്തമം. കട്ടിത്തൈരില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണിതിന് സഹായകമാകുന്നത്.
2 കൊഴുപ്പ് കാര്യമായി അടങ്ങിയ മത്സ്യങ്ങളും പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാല്‍മണ്‍, അയല, മത്തി എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഈ മത്സ്യങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.
3 നമ്മള്‍ സാധാരണയായി വീട്ടില്‍ വാങ്ങി തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ബീറ്റ്‍റൂട്ട് കഴിക്കുന്നതും പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റ്‍റൂട്ടിലടങ്ങിയിരിക്കുന്ന ‘നൈട്രേറ്റ്സ്’ ആണത്രേ ഇതിന് സഹായകമാകുന്നത്.
4 വിവിധയിനം ബെറികളും പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ്. സ്ട്രോബെറി- ബ്ലൂബെറിയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ‘ആന്തോ-സയാനിൻസ്’ എന്ന ആന്‍റി-ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്.
5 ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണിതിന് സഹായിക്കുന്നത്.
6 ധാരാളം ഇലക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലതാണ്. ഇവയും പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നു. കാബേജ്, ചീര തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ‘നൈട്രേറ്റ്സ്’ തന്നെയാണ് പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നത്.
7 ധാന്യങ്ങള്‍ (പൊടിക്കാതെ) കഴിക്കുന്നതും പ്രഷര്‍ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. ധാന്യങ്ങളില്‍ കാണുന്ന ‘ബീറ്റ ഗ്ലൂട്ടൻ’ എന്ന ഫൈബറാണ് പ്രഷര്‍ കുറയ്ക്കാൻ സഹായിക്കുന്നത്. ഓട്ട്സെല്ലാം ഇത്തരത്തില്‍ പതിവായി കഴിക്കാവുന്നതാണ്.

Keerthi