മലബന്ധം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾമലബന്ധം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

 മലബന്ധം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾമലബന്ധം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

1 ഫാറ്റ് – ഫാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആരോഗ്യത്തിനു നല്ലതല്ല എന്നു പറയാന്‍ വരട്ടെ. ഫാറ്റ് എപ്പോഴും നമുക്ക് ദൂഷ്യം മാത്രം ഉണ്ടാക്കുന്നതല്ല. ഒരു ബാലൻസ്ഡ് ഡയറ്റില്‍ എണ്ണയ്ക്കും പങ്കുണ്ട്. ഒലിവെണ്ണ, കാസ്റര്‍ ഓയില്‍ എന്നിവ മലബന്ധം ഇല്ലാതാക്കും.
2 മോലാസസ് (ശര്‍ക്കരപ്പാവ്‌) – ഷുഗര്‍ കുറഞ്ഞ അളവില്‍ കാണപ്പെടുകയും മള്‍ട്ടി വൈറ്റമിനുകള്‍ ധാരാളം കാണപ്പെടുകയും ചെയ്യുന്ന ഒന്നാണിത്. ഇതിലെ മഗ്നീഷ്യം മലശോധന എളുപ്പത്തിലാക്കും.
3 ജിഞ്ചര്‍ ടീ , മിന്റ് – ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും മിന്റും. ഇവ രണ്ടും ചേര്‍ത്തൊരു ചായ രാവിലെ കുടിച്ചു നോക്കൂ, മലബന്ധം അലട്ടില്ല. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും.
4 നാരങ്ങ വെള്ളം – വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ ചേര്‍ത്ത ചൂട് വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും. അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ്‌ ഫ്രഷ്‌ ലെമണ്‍ ജ്യൂസ് കുടിച്ചാലും മതി.
5 ഫൈബര്‍ – ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍ എല്ലാം മലശോധനയ്ക്കു സഹായകമാണ്. ഹോള്‍ഗ്രെയിന്‍ സെറില്‍സ്, നട്സ്, ഓട്സ്, പള്‍സസ് എന്നിവയെല്ലാം ഇതിനു സഹായിക്കും.
6 ബേക്കിങ് സോഡ- വയറുവേദനയ്ക്കും മലബന്ധത്തിനും ബേക്കിങ്‌സോഡ ഫലപ്രദമാണ്. ഇത് വയറിനെ റീ അൽക്കലയിസ് ചെയ്യുന്നു. കൂടാതെ ആസിഡിനെ നിയന്ത്രിക്കുകയും വായുവിനെ പുറന്തള്ളുകയും ചെയ്യുന്നു.
7 പ്രൂൺസ് / പ്ലം- ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലം പ്രകൃതിദത്തമായ ഒരു ഫലമാണ്. ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്. സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്. ഇത് കുടലിൽ നിന്നു ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു.

Keerthi