ഗ്രാമ്പുവിന്റെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല
- ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു.
- ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു.
- കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ സഹായിക്കുന്നു.
- ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. കരളിനു സംരക്ഷണമേകുന്നു.
- പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
- ഫിനൈൽ പ്രൊപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിലുണ്ട്. ഇത് മ്യൂട്ടാജെനുകളുടെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. ഈ ആന്റി മ്യൂട്ടാജെനിക് ഗുണങ്ങൾ ഡിഎൻഎയുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനെ തടയുന്നു.
- രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു.
- ഗ്രാമ്പൂവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്.
- മോണരോഗങ്ങൾ തടയുന്നു. രോഗാണുക്കളുടെ വളർച്ച തടയുന്നു. വേദനസംഹാരിയാണ്. പല്ലു വേദന അകറ്റാൻ സഹായിക്കുന്നു.
- ജലദോഷം, പനി ഇവയ്ക്കുള്ള ഔഷധമാണ്. ചുമയ്ക്കുള്ള മരുന്നാണ്. ശ്വാസകോശത്തിലെ അണുബാധകൾ സുഖപ്പെടുത്തുന്നു.