ഏലക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി കിടിലൻ ഒറ്റമൂലി
ഈയൊരു രീതിയിൽ അല്ലാതെ ഏലയ്ക്ക സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും അനവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. . എന്നാൽ ഇവിടെ ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളമാണ് ഈയൊരു ഒറ്റമൂലിയായി ഉപയോഗിക്കുന്നത്. ഈ ഒരു ഒറ്റമൂലി കൂട്ട് തയ്യാറാക്കാനായി നാലോ അഞ്ചോ ഏലക്ക ആവശ്യമാണ്. അതോടൊപ്പം ഒരു വലിയ കഷ്ണം ഇഞ്ചിയും ആവശ്യമുണ്ട്.എടുത്തു വച്ച ഏലക്കയും ഇഞ്ചിയും നല്ലതുപോലെ ചതച്ച് എടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളച്ചു വരുമ്പോൾ ചതച്ചുവച്ച ഇഞ്ചിയും ഏലക്കയും ഇട്ടു കൊടുക്കുക. അതിന്റെ സത്ത് മുഴുവനായും വെള്ളത്തിലേക്ക് ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ പാൻ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈ ഒരു വെള്ളം അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്.ഈയൊരു വെള്ളം പതിവായി ഒരാഴ്ച വെറുംവയറ്റിൽ രാവിലെ നേരത്ത് കുടിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതാണ്. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഈയൊരു വെള്ളം പതിവായി കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.