‘ഹലാല്‍ ഫ്രീ ദീപാവലി’ക്ക് ആഹ്വാനം
ഹലാല്‍ ഫ്രീ ദീപാവലി’ക്ക് ആഹ്വാനം ചെയ്ത് ശ്രീരാമ സേന മേധാവി. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ശാസ്ത്രത്തിന് എതിരായിരിക്കുമെന്നാണ് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം. ‘ഹലാല്‍ രഹിത ദീപാവലി’ ആഘോഷത്തിനും ശ്രീരാമസേന ആഹ്വാനം ചെയ്തു.
മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ഹിന്ദു സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് ശ്രീരാമ സേന മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം.പൂജയ്ക്ക് ആവശ്യമായ കരിമ്പ്, പൂക്കള്‍, പഴങ്ങള്‍, വാഴച്ചെടികള്‍ എന്നിവ മുസ്ലീം കച്ചവടക്കാരില്‍ നിന്ന് വാങ്ങരുതെന്ന് ഹിന്ദുക്കളോട് പറയില്ല. പക്ഷേ അതിന് പ്രേരിപ്പിക്കുമെന്ന് മുത്തലിക് പറഞ്ഞു.