ഹജ്ജ്: പ്രതിരോധ കുത്തിവെപ്പെടുക്കണം
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാംവാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് കുത്തിവെപ്പ് നൽകും. സൗദി ഗവൺമെന്റ് നിർദേശിച്ച മൂന്ന് തരം (ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ്-19 വാക്സിൻ) കുത്തിവെപ്പുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽനിന്ന് 14,000 പേര്‍ക്കാണ് ഹജ്ജിന് അവസരം. ഇതിൽ 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ 402 പേര് ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും.