കുളിക്കുമ്പോള്‍ മുടിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം
നിങ്ങളുടെ മുടി ആരോഗ്യത്തോടെയും കൊഴിഞ്ഞുപോകാതെയും കാത്തുസൂക്ഷിക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മിക്കവരും തല മുഴുവനായും ഷാമ്ബു വെച്ച് ഷവറില്‍ കുളിക്കും. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് ഷാമ്ബു ഉപയോഗിക്കുന്ന മുടിയില്‍ അഴുക്കുകളും കൂടുതല്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇതുകൂടാതെ ഷവറിലുള്ള നിങ്ങളുടെ കുളി മുടി വരണ്ടതും ആക്കും.
ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടിക്ക് ഒട്ടും നല്ലതല്ല. ചര്‍മത്തിനും ഇത് ദോഷം വരുത്തും.മുടി ശരിയായ രീതിയില്‍ ബ്രെഷ് ചെയ്യാന്‍ മിക്കവര്‍ക്കും അറിയില്ല. നന്നായി മുടി ബ്രെഷ് ചെയ്തതിനുശേഷം കുളിക്കുക. ഇല്ലെങ്കില്‍ മുടിയെ കേടാക്കും.മുടിക്ക് തിളക്കം വരാനും നല്ല ഭംഗിയായിട്ടിരിക്കാനും മിക്കവരും എല്ലായിപ്പോഴും ഷാമ്ബു തേച്ചാണ് കുളിക്കുന്നത്. അപ്പോഴത്തെ തിളക്കം നല്‍കും എന്നല്ലാതെ മുടിക്ക് ഇത് കേടാണ്. ഇത് മുടി വരണ്ടതാക്കുന്നു. പിന്നീട് മുടി പൊട്ടിപോകാനും കാരണമാകുന്നു.
ഷവറില്‍ നിന്നും വരുന്ന വെള്ളം ചെറിയ തോതില്‍ വയ്ക്കുക. പത്ത് മിനിട്ടില്‍ കൂടുതല്‍ ഷവറില്‍ നിന്നുള്ള വെള്ളം മുടിക്ക് കേടുവരുത്തുമെന്നാണ് പറയുന്നത്.കണ്ടീഷ്ണര്‍ ഇട്ട് മുടി അഞ്ച് മിനിട്ടില്‍ കൂടുതല്‍ ഷവറില്‍ വെയ്ക്കരുത്. ഇത് നിങ്ങളുടെ സമയം കളയുക മാത്രമാണ്. നല്ല കണ്ടീഷ്ണര്‍ ഉപയോഗിക്കുക. അതും വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.ഷവറില്‍ കുളി കഴിഞ്ഞ് മുടി ഉരച്ചുണക്കുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ മുടിയുടെ വേരിനെ കേടുവരുത്തും. മുടി പതുക്കെ ഉണങ്ങാന്‍ അനുവദിക്കുക.