ഗുരുവായൂരിൽ വഴിപാടായി നൽകിയത് ഭീമൻ നാലുകാതൻ വാർപ്പ്

 ഗുരുവായൂരിൽ വഴിപാടായി നൽകിയത് ഭീമൻ നാലുകാതൻ വാർപ്പ്

ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ മാന്നാറിലെ വിശ്വകർമജകരുടെ കരവിരുതിൽ ഭീമാകാരമായ വാർപ്പ്. രണ്ടേകാൽ ടൺ ഭാരത്തിൽ നിർമിച്ച വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ഒന്നിച്ച്‌ തയ്യാറാക്കാം. വാർപ്പ് പരുമലയിൽനിന്ന്‌ വാഹനത്തിൽ ഗുരുവായൂരിലെത്തിച്ചു. പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികൾ നാലുമാസത്തെ പരിശ്രമത്തിലാണ് വാർപ്പ് നിർമിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരിൽ വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ക്രയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. 2000 ലധികം കിലോ ഭാരവും 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും 22 അടി ചുറ്റളവുമുണ്ട് ഈ ഭീമൻ വാർപ്പിന്.