രു​ചി​മേ​ള​മൊ​രു​ക്കാ​ൻ ഗ​ൾഫു​ഡ്​ വ​രു​ന്നു

 രു​ചി​മേ​ള​മൊ​രു​ക്കാ​ൻ ഗ​ൾഫു​ഡ്​ വ​രു​ന്നു

രു​ചി​യു​ടെ ആ​ഗോ​ള സം​ഗ​മ​മാ​യ ‘ഗ​ള്‍ഫു​ഡ്’ മേ​ള ഈ ​മാ​സം 20 മു​ത​ൽ 24 വ​രെ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 30 ശ​ത​മാ​നം കൂ​ടു​ത​ൽ വി​സ്ത്രി​തി​യോ​ടെ​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ വ​ര​വ്. 1500ഓ​ളം എ​ക്സി​ബി​റ്റ​ർ​മാ​ർ 28ാം എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി. gulfood.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്യാം. ടി​ക്ക​റ്റ്​ നി​ര​ക്ക് ഈ​ടാ​ക്കി​യാ​ണ്​ പ്ര​വേ​ശ​നം.

125 രാ​ജ്യ​ങ്ങ​ളി​ലെ 5000ഒ​ളാം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 120 രാ​ജ്യ​ങ്ങ​ളി​ലെ 4000 സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. 10 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലാ​ണ്​ മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ന്റ​റി​ലെ 24 ഹാ​ളു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​വും കോ​ൺ​ഫ​റ​ൻ​സു​ക​ളും ന​ട​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം 21 ഹാ​ളു​ക​ളി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. 1000ഓ​ളം ആ​ക​ര്‍ഷ​ക​മാ​യ വി​ഭ​വ​ങ്ങ​ള്‍ മേ​ള​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. പ്ര​ശ​സ്ത ഷെ​ഫു​മാ​രും പ​​ങ്കെ​ടു​ക്കും. പു​തി​യ സ്വാ​ദു​ക​ള്‍ പി​റ​വി​യെ​ടു​ക്കു​ന്ന മേ​ള കൂ​ടി​യാ​ണ് ഗ​ള്‍ഫ് ഫു​ഡ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ക്കാ​ണ് ഓ​രോ ഗ​ള്‍ഫ് ഫു​ഡും സാ​ക്ഷ്യം വ​ഹി​ക്കു​ക.