ഗൾഫിൽ കുറഞ്ഞ നോമ്പുസമയം ഖത്തറിൽ

 ഗൾഫിൽ കുറഞ്ഞ നോമ്പുസമയം ഖത്തറിൽ

നോ​മ്പി​ന്റെ ദൈ​ർ​ഘ്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​വ് ഖ​ത്ത​റി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം നോ​മ്പെ​ടു​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന് ആ​റാ​മ​താ​ണ് സ്ഥാ​നം. ഈ ​വ​ർ​ഷം റ​മ​ദാ​നി​ൽ ഖ​ത്ത​ർ നി​വാ​സി​ക​ൾ ശ​രാ​ശ​രി 14 മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ് ഉ​പ​വ​സി​ക്കു​ന്ന​ത്. കു​വൈ​ത്ത് ദി​ന​പ​ത്ര​മാ​യ അ​ൽ റാ​യ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഏ​ക​ദേ​ശം 14 മ​ണി​ക്കൂ​റും 30 മി​നി​റ്റും വ്ര​ത​മെ​ടു​ക്കു​ന്ന കു​വൈ​ത്ത് ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ര​ണ്ടാ​മ​തും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ​മ​തു​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​മു​ള്ള (14 മ​ണി​ക്കൂ​റും 37 മി​നി​റ്റും) മൂ​ന്നാ​മ​ത് രാ​ജ്യം ഒ​മാ​നാ​ണ്. സൗ​ദി അ​റേ​ബ്യ​യും യു.​എ.​ഇ​യും നാ​ലാ​മ​താ​ണ്, 14 മ​ണി​ക്കൂ​റും 41 മി​നി​റ്റും. അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന ഗ​ൾ​ഫ് രാ​ജ്യം ബ​ഹ്‌​റൈ​നാ​ണ്. 14 മ​ണി​ക്കൂ​റും 49 മി​നി​റ്റു​മാ​ണ് ബ​ഹ്‌​റൈ​ൻ നി​വാ​സി​ക​ളു​ടെ നോ​മ്പു​സ​മ​യം.