ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു

 ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു

ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 12 .7 നാണു വിക്ഷേപിച്ചത്ത്
അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് രാജ്യത്തിന്റെ അഭിമാന വാഹനം കുതിച്ചുയരുന്നത്. ജിഎസ്എൽവി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്‌സ്യൽ വിക്ഷേപണമാണിത്. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം.

Ananthu Santhosh

https://newscom.live/