ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗ്രീൻ ആപ്പിള്‍

 ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗ്രീൻ ആപ്പിള്‍

ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഗ്രീൻ ആപ്പിളിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഇതിലും ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം. പച്ച ആപ്പിൾ കാത്സ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്​. അതിനാല്‍ എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും. വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.