ഗ്രാൻഡ് പ്രീക്ക് ആവേശത്തുടക്കം

 ഗ്രാൻഡ് പ്രീക്ക് ആവേശത്തുടക്കം

കാ​യി​ക​പ്രേ​മി​ക​ളി​ൽ ആ​ഹ്ലാ​ദ​പ്പൂ​ത്തി​രി ക​ത്തി​ച്ച്​ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ്​ പ്രീ​യി​ൽ 33 രാ​ജ്യ​ങ്ങ​ളി​ലെ കാ​റോ​ട്ട​ക്കാ​രാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ​ എ​ഫ്​ 3 പ​രി​ശീ​ല​ന സെ​ഷ​ൻ ന​ട​ന്നു. ഉ​ച്ച​ക്ക്​ ഒ​ന്നി​ന് പി​റ്റ് ​ലെ​യ്ൻ വാ​ക്കും ട്രാ​ക്ക് ടൂ​റും ന​ട​ന്നു. തു​ട​ർ​ന്ന് എ​ഫ് 2 പ​രി​ശീ​ല​ന സെ​ഷ​നും ന​ട​ന്നു. വൈ​കു​ന്നേ​രം എ​ഫ്​ 3 യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളും 4.25 മു​ത​ൽ എ​ഫ്​ 2 യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 9.10ന്​ ​എ​ഫ്​ 3യു​ടെ സ്​​പ്രി​ന്‍റ്​ റേ​സ്​ നടന്നു. ഉ​ച്ച​ക്ക്​ 1.10ന്​ ​എ​ഫ്​ 2വി​ന്‍റെ സ്​​പ്രി​ന്‍റ്​ സെ​ഷ​നും അരങ്ങേറി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45ന്​ ​എ​ഫ്​ 3യു​ടെ ഫീ​ച്ച​ർ റേ​സും 10.15ന്​ ​എ​ഫ്​ 2വി​ന്‍റെ ഫീ​ച്ച​ർ റേ​സും ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ്​ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ​യു​ടെ വി​ജ​യി​യെ തേ​ടി​യു​ള്ള പോ​രാ​ട്ടം.