ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി

 ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി

യുഎസ്സിൽ ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് തടവുശിക്ഷ. യു എസ് സംസ്ഥാനമായ മിഷി​ഗണിലെ ഡെമോക്രാറ്റിക് ​ഗവർണറായ ​ഗ്രെച്ചെൻ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവർക്ക് സംഘാം​ഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ​ഗൂഢാലോചന നടത്തിയതിന് 2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട 13 പേരിൽ ഉൾപ്പെടുന്നവരാണ് ഇവർ മൂന്നുപേരും. വോൾവറിൻ വാച്ച്‌മെൻ എന്ന സംഘത്തിലെ അം​ഗങ്ങളാണ് ഇവർ. കൊവിഡിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് ഇവർ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടത് എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.