സ്റ്റോറേജ് ഇനി 1ടിബി വരെ

 സ്റ്റോറേജ് ഇനി 1ടിബി വരെ

ഗൂഗിൾ ഓരോ അക്കൗണ്ടിന്‍റെയും സ്‌റ്റോറേജ് പരിധി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം 1ടിബിയായാണ് ഗൂഗിള്‍ വർദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തി. ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓൺലൈനിൽ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലർക്കും സ്റ്റോറേജ് തികയാതെ വന്നിട്ടുണ്ട്. ഗൂഗിൾ സേവനമായ വര്‍ക്ക്സ്പേസ് ഉപഭോക്താക്കള്‍ക്കായി നേരത്തെ ഗൂഗിള്‍ നല്‍കിയിരുന്ന സ്റ്റോറേജ് ശേഷി 15 ജിബിയായിരുന്നു. അപ്‌ഗ്രേഡ് ശേഖരണ പരിധി ലഭിക്കാന്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. 15 ജിബി സ്റ്റോറേജിൽ നിന്ന് 1 ടിബിയിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.