ജീവനക്കാർക്കുള്ള ലഘുഭക്ഷണം നിർത്തലാക്കി ഗൂഗിൾ
ജീവനക്കാർക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് ഗൂഗിൾ. ഇടവേളയിൽ നൽകുന്ന ലഘുഭക്ഷണം അതിലൊന്നായിരുന്നു. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷവും ചിലവ് ചുരുക്കലിന്റെ ഭാഗമായി.സൗജന്യ ലഘുഭക്ഷണങ്ങൾ വെട്ടിക്കുറച്ചുകൊണ്ടാണ് ഗൂഗിൾ ദിനംപ്രതിയുള്ള ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് ലഘുഭക്ഷണങ്ങൾക്കായി ഓഫീസിൽ തുറന്ന മൈക്രോ കിച്ചണുകൾ ഗൂഗിൾ വ്യാപകമായി പൂട്ടാൻ പോവുകയാണ്. ജീവനക്കാർക്ക് ധാന്യങ്ങൾ, എസ്പ്രെസോ, സെൽറ്റ്സർ വാട്ടർ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന സംവിധാനമാണ് മൈക്രോ കിച്ചണുകൾ.