സ്വർണ്ണവില കുത്തനെ ഉയർന്നു

 സ്വർണ്ണവില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. തുടർച്ചയായ നാലാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വർധനവിൽ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 1320 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,607രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ശനിയാഴ്ചയും 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4315 രൂപയാണ്.

Ananthu Santhosh

https://newscom.live/