സ്വർണ്ണവില കുത്തനെ ഇടിഞ്ഞു
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയായും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37,000 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4625 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്. ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഒക്ടോബർ 10ന് ഒരു പവൻ സ്വർണത്തിന് 200 രൂപയായും ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന് 560 രൂപയായും കുറഞ്ഞിരുന്നു.