സ്വര്‍ണ്ണ വില വീണ്ടും കൂടി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില ഉയര്‍ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണ്ണ വില കുതിച്ചുയർന്നത്. ഒരു പവൻ സ്വര്‍ണ്ണത്തിന് 120 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വില 40000 രൂപ കടന്നു. നിലവിൽ ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വിപണി വില 40,200 രൂപയാണ്.