സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണ്ണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്.