സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില 44000 ത്തിൽ എത്തി. ഇന്നലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 20 രൂപ ഉയർന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കൂടി. വിപണി വില 4570 രൂപയാണ്.