സ്വർണവിലയിൽ വീണ്ടും വർധന
ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണിയിൽ വില 4755 രൂപയായി.
കഴിഞ്ഞ മാസം 14ന് സ്വർണവില പുതിയ ഉയരത്തിൽ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയർന്നത്.