നെയ്യ് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍

 നെയ്യ് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍

നമ്മൾ മിക്ക വിഭവങ്ങളിലും നെയ്യ് ചേര്‍ക്കാറുണ്ട്. നെയ്യിന്‍റെ ഫ്ളേവറും രുചിയുമെല്ലാം അധികപേര്‍ക്കും ഇഷ്ടവുമായിരിക്കും. നെയ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പരമ്പരാഗതമായി രുചിക്ക് വേണ്ടി മാത്രമല്ല, അതിന്‍റെ ആരോഗ്യഗുണങ്ങള്‍ കൂടി കണ്ടാണ്. ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

പതിവായി മിതമായ അളവില്‍ ഇതുപോലെ നെയ് കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും ഏറെ നല്ലതാണ്. നാഡീവ്യവസ്ഥയ്ക്കും ഇത് സഹായകം തന്നെ. നെയ്യ് കഴിക്കുന്നത് പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തും. വണ്ണം കുറയ്ക്കാൻ നെയ്യ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മിതമായ അളവില്‍ അല്‍പം നെയ്യ് കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ദഹനപ്രക്രിയയും സുഗമമാക്കും.

ഓര്‍ക്കുക,നെയ്യ് പതിവായി കഴിക്കുമ്പോള്‍ മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് ഗുണങ്ങള്‍ക്ക് പകരം ദോഷമാകാനും മതി.