ചെമ്പരത്തിപ്പൂവ് സ്ക്വാഷ് തയ്യാറാക്കാം

 ചെമ്പരത്തിപ്പൂവ് സ്ക്വാഷ് തയ്യാറാക്കാം

വേണ്ട ചേരുവകൾ
1.ചെമ്പരത്തി പൂവിന്റെ ഉണങ്ങിയ ഇതളുകൾ ഒന്നര കപ്പ്
2.പഞ്ചസാര ഒന്നേകാൽ കപ്പ്
3.ഇഞ്ചി ഒരു കഷണം (ചതച്ചെടുക്കുക)
4.നാരങ്ങ 1 എണ്ണം
5.കറുവാപ്പട്ട രണ്ട് കഷണം
6.വെള്ളം 4 കപ്പ്

തയ്യാറാക്കുന്ന വിധം
പഞ്ചസാരയും,ഇഞ്ചിയും,കറുവപ്പട്ടയും വെള്ളത്തിലിട്ട് തിളപ്പിക്കുക.നന്നായി തിളച്ചതിനുശേഷം ചെമ്പരത്തി ഇതളുകളും, നാരങ്ങാനീരും ചേർത്ത് വാങ്ങി വെയ്ക്കുക. ചൂട് ആറിൽക്കഴിയുമ്പോൾ അരച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഒരു ഗ്ലാസ് വെള്ളത്തിൽ നാല് സ്പൂൺ സ്ക്വാഷ് ഒഴിച്ച് ഐസ് ക്യൂബ്സ് ഇട്ട് ഉപയോഗിക്കാം.

Keerthi