ഫേഷ്യലും ബ്ലീച്ചും ഒരുമിച്ചാക്കാം
തൈര്, അല്പം പുളിയുള്ളതായാല് ഏറെ നല്ലത്, ഇതില്‍ അല്പം കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. ഇത് ദിവസവും അടുപ്പിച്ച് 1 മാസം ചെയ്താല്‍ പല ഗുണങ്ങളും ചര്‍മത്തിന് ലഭിയ്ക്കും.ഇത് ചര്‍മത്തിന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കവും മിനുസവും നല്കുന്ന ഒന്നാണ്. ചര്‍മം മൃദുവാകാനും ഇതേറെ ഗുണകരമാണ്.ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ വീഴാതെ തടയാനും ഇതേറെ നല്ലതാണ്.സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.വല്ലാതെ വരണ്ട ചര്‍മത്തിന് ഇതില്‍ അല്പം തേന്‍ കൂടി ചേര്‍ത്ത് പുരട്ടുന്നത് ഏറെ ഗുണം നല്‍കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കും.