എളുപ്പത്തിൽ ഒരു നാല് മണി പലഹാരം

 എളുപ്പത്തിൽ ഒരു നാല് മണി പലഹാരം

വേണ്ട ചേരുവകൾ…
ഗോതമ്പുപൊടി – 2 കപ്പ്
പഞ്ചസാര – 8 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – 1/ 4 ടീസ്പൂൺ
തേങ്ങാ ചിരകിയത് – 5 ടേബിൾ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം
1.ഗോതമ്പുപൊടി , പഞ്ചസാര , ഏലയ്ക്കാ പൊടിച്ചത് , തേങ്ങാ ചിരകിയത് എന്നീ ചേരുവകകൾ നന്നായി മിക്സ് ചെയ്യുക .
2.കുഴക്കാൻ ആവശ്യമായ വെള്ളം തിളപ്പിച്ച് ഈ മിക്സിലേയ്ക്ക് ഒഴിച്ച് നന്നായി വാട്ടി കുഴക്കുക . ചപ്പാത്തി മാവിന്റെ പരുവത്തിൽ വേണം കുഴച്ചെടുക്കാൻ .
3.കുഴച്ച മാവ് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക . ചപ്പാത്തി ഉരുളകളുടെ വലുപ്പം മതിയാവും. കൈ വെള്ളം നനച്ച് ഉരുട്ടിയാൽ കയ്യിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം .
പാനിൽ എണ്ണ നന്നായി ചൂടാക്കി അതിൽ ഉരുളകൾ വറുത്തെടുക്കുക . ഗോൾഡൻ നിറം ആവുമ്പോൾ കോരി മാറ്റാം .

Keerthi