വെളുത്തുള്ളി ചുട്ടുകഴിക്കൂ ആരോഗ്യ ഗുണങ്ങള്‍ നിരവധി
വെളുത്തുള്ളി ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്ന്. വെളുത്തുള്ളി ചുടുന്നതിനു മുന്‍പായി വശങ്ങള്‍ ചെറുതായി ചതയ്ക്കുക. ഇതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് ഇതു ചുട്ടെടുക്കാം. പോഷകങ്ങള്‍ പെട്ടെന്നു ശരീരത്തിനു ലഭ്യമാകാന്‍ ഈ രീതി സഹായിക്കും. ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലതെന്നു പറയാം.
കാരണം ചുടുമ്പോൾ ഇതിലെ പല ന്യൂട്രിയന്റുകളും കൂടുതൽ ഉപയോഗക്ഷമമാകുന്നു. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാന്‍ ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്. അത് കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം. ക്യാന്‍സര്‍ തടയാനും ചുട്ടവെളുത്തുള്ളി ഏറെ നല്ലതാണ്. പ്രത്യേകിച്ച് കുടല്‍, വയര്‍ എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍. ഇതിനു പുറമെ ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകളെ തടയാനും ചുട്ട വെളുത്തുള്ളി ഉപകാരപ്രദമാണ്.
അസിഡിറ്റി, ഗ്യാസ്, മനംപുരട്ടല്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല പരിഹാരമാണിത്. ദഹനരസങ്ങളുടെ ഉല്‍പാദത്തിലൂടെയാണ് ഇതു സാധിയ്ക്കുന്നത് .പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ചുട്ട വെളുത്തുള്ളി. അത്‌ലറ്റ്‌സ് ഫുട്ട് ഉള്ളവര്‍ ഈ ഭാഗത്തു ചുട്ട വെളുത്തുള്ളി ഉരച്ചാല്‍ മതി. മുഖക്കുരുവിനു മുകളില്‍ ഇതുരസാം. ചെവിവേദയ്ക്കും നല്ലൊരു പരിഹാരമാണ്. തീയില്‍ ചുട്ടെടുക്കാം, അല്ലെങ്കില്‍ മൈക്രോവേവിലും തയ്യാറാക്കാം.