സൗജന്യ വൈദ്യുതി: 18 വരെ അപേക്ഷിക്കാം

 സൗജന്യ വൈദ്യുതി: 18 വരെ അപേക്ഷിക്കാം

ബംഗളൂരുവിൽ വീടുകൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിക്ക് ജൂൺ 18 വരെ അപേക്ഷിക്കാം. സർക്കാറിന്റെ പോർട്ടലായ സേവസിന്ധു വഴിയാണ് അപേക്ഷിക്കേണ്ടത്. കസ്റ്റമർ നമ്പർ, ആധാർകാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ബാംഗ്ലൂർവൺ, കർണാടകവൺ സൈറ്റിലൂടെയും അപേക്ഷിക്കാം. ജൂലൈ മാസം മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുക. എന്നാൽ, ആഗസ്റ്റിലെ ബില്ലിലാണ് സൗജന്യ നിരക്ക് രേഖപ്പെടുത്തുക.