വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിപ്പിച്ച് അദ്ധ്യാപിക
ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിപ്പിച്ച് അധ്യാപിക. ജാര്‍ഖണ്ഡിലെ ജംഷ്ഡ്പുരിലാണ് സംഭവം. അദ്ധ്യാപികയുടെ വസ്ത്രം അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പരീക്ഷയ്ക്കിടെ കോപ്പി അടിച്ചെന്നാണ് അധ്യാപിക ആരോപിച്ചത്.
വസ്ത്രത്തിനകത്ത് പേപ്പര്‍ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍വച്ച് അധ്യാപിക വസ്ത്രമഴിക്കാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസിന് മൊഴി നല്‍കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.