ഫോബ്​സ്​ പട്ടിക; മലയാളികളിൽ എം.എ. യൂസുഫലി ഒന്നാമത്

 ഫോബ്​സ്​ പട്ടിക; മലയാളികളിൽ എം.എ. യൂസുഫലി ഒന്നാമത്

ലോകത്തിലെ കോടീശ്വരൻമാരുടെ പട്ടിക ഫോബ്​സ്​ മാഗസിൽ പുറത്തിറക്കി. മലയാളികളിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി ഒന്നാമതെത്തിയപ്പോൾ ഇന്ത്യക്കാരിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ്​ അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡോ. ഷംഷീർ വയലിലാണ്​ ഏറ്റവും സമ്പന്നനായ യുവ മലയാളി. ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ്​ ആലുക്കാസ്​, ബൈജു രവീന്ദ്രൻ, കൊച്ചൗസേഫ്​ ചിറ്റിലപ്പിള്ളി, എസ്.ഡി ഷിബുലാൽ എന്നീ മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു.

മലയാളികളിൽ എം.എ. യൂസഫലി 530 കോടി ഡോളറുമായാണ്​ ഒന്നാമതെത്തിയത്​. ലോകറാങ്കിങ്ങിൽ 497ാം സ്ഥാനത്താണ്. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (320 കോടി), ആർ.പി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (320 കോടി), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (300 കോടി), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (280 കോടി), ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (220 കോടി), ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ 210 കോടി), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ (180 കോടി), വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (100 കോടി) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മലയാളികൾ.