കാല് മുറിച്ചുമാറ്റിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങി ഫുട്ബോൾ താരം

 കാല് മുറിച്ചുമാറ്റിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങി ഫുട്ബോൾ താരം

കാലിലെ ലിഗ്മെന്റ് തകരറിനെ തുട‍ര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലെ പിഴവിൽ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. ചെന്നൈ രാജീവ് ഗാന്ധി സ‍ര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെന്നൈ വ്യാസർപാടി സ്വദേശി രവികുമാറിന്റെ മകൾ പ്രിയ എന്ന പെൺകുട്ടി മരിച്ചത്. ചെന്നൈയിലെ റാണിമേരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന പ്രിയ ജില്ലാ സംസ്ഥാന തലങ്ങളിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.