അന്നമെത്തിച്ച് യുഎഇ

 അന്നമെത്തിച്ച് യുഎഇ

വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെ 25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തത്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1,537,500 ഭക്ഷണപ്പൊതികളുടെ വിതരണം പൂര്‍ത്തിയാക്കി. പാകിസ്ഥാനില് 10 ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവാണ് വിദേശ രാജ്യങ്ങളിലെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികള്‍ സംഭാവന വഴിയും 40 കോടി ഭക്ഷണപ്പൊതികള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വന്തം നിലയ്ക്കും പദ്ധതിയിലേക്ക് നല്‍കി.