‘പറക്കും ടാക്സി’ ദുബായിൽ
ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന കാറുകളുടെ നിര്‍മ്മാണ കമ്പനിയായ XPENG AEROHT ന്റെ പറക്കും കാര്‍ XPENG X2 ദുബായില്‍ പ്രദര്‍ശിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലെ മറീന ജില്ലയിലാണ് ഈ ഇലക്ട്രിക് കാറിന്റെ പറക്കല്‍ നടത്തിയത്. ഈ പറക്കും കാര്‍ ഭാവിയില്‍ പറക്കും ടാക്സിയായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകര്‍ഷകമായി രൂപകല്പന ചെയ്ത ഈ ടാക്സിയില്‍ രണ്ട് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. എട്ട് പ്രൊപ്പല്ലറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ (80 മൈല്‍) ആണെന്ന് കമ്പനി പറയുന്നു. വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, eVTOL അല്ലെങ്കില്‍ ‘ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ്’ വാഹനത്തിന് അതിവേഗ പോയിന്റ്-ടു-പോയിന്റ് നല്കുന്നു.