താ​ലി​പ്പ​രു​ന്തി​ന്​ (ഓ​സ്​​പ്രെ പ​ക്ഷി) കൂ​ടൊ​രു​ക്കി

 താ​ലി​പ്പ​രു​ന്തി​ന്​ (ഓ​സ്​​പ്രെ പ​ക്ഷി) കൂ​ടൊ​രു​ക്കി

ദേ​ശാ​ട​ന പ​ക്ഷി​യാ​യി ഖ​ത്ത​റി​ന്റെ തീ​ര​ങ്ങ​ളി​ലും പ​റ​ന്നെ​ത്തു​ന്ന താ​ലി​പ്പ​രു​ന്തി​ന്​ (ഓ​സ്​​പ്രെ പ​ക്ഷി) കൂ​ടൊ​രു​ക്കി ഖ​ത്ത​ർ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. ക​ട​ലും ക​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളു​ടെ തീ​ര​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ന്ന താ​ലി​പ്പ​രു​ന്തു​ക​ൾ​ക്ക്​ പ്ര​ജ​ന​ന​ത്തി​നു​ള്ള കൂ​ടു​ക​ളാ​ണ്​ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​ത്. ദേ​ശീ​യ പ​രി​സ്​​ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ അ​ന്യ​നാ​ടു​ക​ളി​ൽ​നി​ന്ന് പ​റ​ന്നെ​ത്തു​ന്ന ഈ ​വി​രു​ന്നു​കാ​ര​ന് കൂ​ടൊ​രു​ക്കു​ന്ന​ത്. ‘ന​മ്മു​ടെ ഭൂ​മി, ന​മ്മു​ടെ പൈ​​തൃ​കം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ്​ ഇ​ത്ത​വ​ണ പ​രി​സ്​​ഥി​തി​ദി​ന​മാ​യ ഫെ​ബ്രു​വ​രി 26 ആ​​ച​രി​ച്ച​ത്.

ദോ​ഹ​യി​ൽ​ നി​ന്നും 20 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച്, പേ​ൾ ഖ​ത്ത​റി​ൽ​നി​ന്നും നോ​ക്കി​യാ​ൽ കാ​ണു​ന്ന അ​ൽ ആ​ലി​യ ദ്വീ​പി​ലാ​ണ്​ മ​ന്ത്രാ​ല​യം കൂ​ടൊ​രു​ക്കി​യ​ത്. ​ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ പ്ര​ജ​ന​ന സീ​സ​ൺ കൂ​ടി​യാ​യ​തി​നാ​ൽ, ഉ​യ​ര​ങ്ങ​ളി​ൽ കൂ​ടു​കെ​ട്ടു​ന്ന ഇ​വ​ക്ക്​ ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ പ്ര​ജ​ന​നം സാ​ധ്യ​മാ​വാ​റി​ല്ല. സ്വാ​ഭാ​വി​ക കൂ​ടു​കെ​ട്ടാ​ൻ സ​മ​യ​മെ​ടു​ക്കും എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്​​ധ സം​ഘം കൃ​ത്രി​മ കൂ​ടു​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്.

ദേ​ശാ​ട​ന​പ്പ​ക്ഷി​യാ​യ താ​ലി​പ്പ​രു​ന്ത് അ​സി​പി​ട്രി​ഡേ (Accipitridae) പ​ക്ഷി കു​ടും​ബ​ത്തി​ൽ​പെ​ടു​ന്നു. ശാ​സ്ത്ര​നാ​മം പാ​ൻ​ഡി​യോ​ൻ ഹാ​ലി​യേ​റ്റ​സ് (Pandion haliaetus). ക​ട​ലി​ലും കാ​യ​ലി​ലും വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്നു. ഇം​ഗ്ലീ​ഷി​ൽ Sea Hawk എ​ന്നും Fish Eagle എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. അ​ന്റാ​ർ​ട്ടി​ക്ക​യി​ലും വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളു​മൊ​ഴി​കെ ലോ​ക​ത്തി​ന്റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ലി​പ്പ​രു​ന്തി​നെ കാ​ണാം. മ​ത്സ്യ​ങ്ങ​ളെ കൂ​ടു​ത​ലാ​യും ഭ​ക്ഷ​ണ​മാ​ക്കു​ന്ന​തു​കൊ​ണ്ട് മീ​ൻ​പി​ടി​യ​ൻ​പ​രു​ന്ത് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.