സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കേസ്
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ സുറി ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്.
വിജേഷ് പിള്ള ബെംഗളുരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിച്ച് നാടുവിടണമെന്നാണ് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.