ചലച്ചിത്ര നിർമ്മാണം: വനിതകൾക്കും, ട്രാൻസ്ജെന്റർ വ്യക്തികൾക്കും പരിശീലന പരിപാടി

 ചലച്ചിത്ര നിർമ്മാണം: വനിതകൾക്കും, ട്രാൻസ്ജെന്റർ വ്യക്തികൾക്കും പരിശീലന പരിപാടി

സംസ്ഥാന വനിതാ വികസന കോർപ്പറേഷനും, കേരള സംസ്ഥാന ഫിലിം ഡെവപ്പമെന്റ് കോർപ്പറേഷനും സംയുക്തമായി ചലച്ചിത്ര നിർമ്മാണ രം​ഗത്തിലെ തൊഴിൽ സാധ്യതകളും നൈപുണ്യ വികസനവും എന്ന വിഷയത്തിൽ പത്ത് ദിവസം നീളുന്ന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെന്റർ പാർക്ക് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 18- 45 ന് മധ്യേ പ്രായമുള്ള വനിതാ, ട്രാൻസ്ജെന്റർ വ്യക്തികൾക്കാണ് അവസരം. പ്ലസ്ടുവും, അടിസ്ഥാന കമ്പ്യൂട്ടർ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ചലച്ചിത്ര നിർമ്മാണ മേഖലയിൽ ഇന്റേൻഷിപ്പ് സൗകര്യവും, നൈപുണ്യ വികസന കോഴ്സുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നൽകും.

താൽപര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൽ എന്നിവ സഹിതം info@reach.org.in എന്ന ഇമെയിൽ ഐഡിയിൽ Application for Media Production camp എന്ന തലക്കെട്ടോടെ ഈ മാസം 21 ന് മുൻപ് സമർപ്പിക്കണം. ഫോൺ – 0471- 236 5445, 94960 15002.