ചരിത്രകാഴ്ചകളുമായി ഫിഫ മ്യൂസിയം
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ ഫുട്ബാൾ പൈതൃകവും സംസ്കാരവും ആഘോഷിക്കാൻ ഫിഫ മ്യൂസിയം. ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി സഹകരിച്ച് ഗോൾസ് ക്രിയേറ്റ് ഹിസ്റ്ററി എന്ന പ്രമേയത്തിൽ വലിയ പ്രദർശനം സംഘടിപ്പിക്കാനാണ് ഫിഫ മ്യൂസിയം തയാറെടുക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 18 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ഫിഫ ഫാൻ ഫെസ്റ്റിവലിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഫിഫ മ്യൂസിയം സന്ദർശിക്കാനുള്ള അവസരമാണൊരുങ്ങുന്നത്. ചരിത്രത്താളുകളിൽ മായാത്ത മുദ്ര പതിപ്പിച്ച കളിക്കാരുടെ ചരിത്രം പ്രദർശിപ്പിക്കും.