ഫിഫ പുഷ്‌കാസ് പുരസ്‌കാരം ; പോളണ്ട് താരം മാര്‍ചിന്‍ ഒലെക്‌സിക്ക്
ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്‌ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്‍ചിന്‍ ഒലെക്‌സിയാണ് പുഷ്‌കാസ് അവാര്‍ഡ് ജേതാവായത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പോളണ്ട് ഫുട്‌ബോള്‍ ലീഗില്‍ നേടിയ ഓവര്‍ഹെഡ് ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഭിന്നശേഷി താരമാണ് മാര്‍ചിന്‍.
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ എന്നിവരെ പിന്തള്ളിയാണ് താരം പുരസ്‌കാരം നേടിയത്. ലോകകപ്പില്‍ ഇരുവരും നേടിയ ഗോളാണ് ഒലെസ്‌കിയുടെ ഓവര്‍ഹെഡ് കിക്കിന് മുന്നില്‍ പിന്തള്ളപ്പെട്ടത്. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഒലെസ്‌കിയുടെ ഗോള്‍. വര്‍ത പൊസ്‌നാന്‍ എഫ്‌സിയുടെ താരമായ ഒലെസ്‌കി സ്റ്റാള്‍ സെസ്വൊയ്‌ക്കെതിരെയാണ് ഗോള്‍ നേടിയത്. പോളണ്ടിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.