പകർച്ചപ്പനി വന്നാൽ ചെയ്യേണ്ടത്…
സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. സാധാരണ സ്വയം ചികിത്സ ചെയ്യുന്നവരാണ് അധികവും. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലെ ചികിത്സ തേടാൻ ശ്രദ്ധിക്കുക.പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.പ്രമേഹബാധിതർ, ഹൃദ്രോഗ പ്രശ്നമുള്ളവർ, പ്രായമായവർ, കുട്ടികൾ, രോഗപ്രതിരോധശക്തി കുറഞ്ഞവർ എന്നിവരിൽ പകർച്ചപ്പനികൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. പനിയുണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്. പനിയും ക്ഷീണവും നന്നായി മാറിയിട്ട് സ്കൂളിൽ വിടുക.പനിയുള്ളപ്പോൾ അമിത ഭക്ഷണം കഴിക്കരുത്. ദഹിക്കാൻ എളുപ്പമുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോ തൂവാല ഉപയോഗിക്കുക. സാധിക്കുമെങ്കിൽ മാസ്ക് ഉപയോഗിക്കുന്നതും രോഗം പകരാതിരിക്കാൻ സഹായിക്കും.